Thursday, April 10, 2025
Top News

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്താഴ്ച കേരളത്തിലെത്തും. അഞ്ചു സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറം മീണ പറഞ്ഞു.നിലവിലെ കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുള്ളത്. പുതിയ അപേക്ഷകള്‍ പരിശോധിച്ച് ഇതില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുക. പേരു ചേര്‍ക്കാനും വിലാസം മാറ്റാനും തെറ്റു തിരുത്താനുമായി 9.67 ലക്ഷം അപേക്ഷകളാണ് കമ്മിഷനു ലഭിച്ചത്. ഇതില്‍ 7.58 ലക്ഷം അപേക്ഷകളും പുതുതായി പേരു ചേര്‍ക്കാനുള്ളതായിരുന്നു. പുതിയ വോട്ടര്‍മാര്‍ക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അപേക്ഷിച്ച് 60 ദിവസത്തിനുള്ളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) തിരിച്ചറിയല്‍ കാര്‍ഡ് കൈമാറണമെന്നാണു ചട്ടം. കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാരെ വിളിക്കാം.ഈ മാസം ഒന്നു മുതല്‍ ലഭിച്ച പേരുചേര്‍ക്കല്‍, തിരുത്തല്‍ അപേക്ഷകള്‍ ഇന്നു പരിശോധിച്ചു തുടങ്ങും. ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ പട്ടിക നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കാന്‍ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *