ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ; പുതിയ പേരിട്ട് താലിബാൻ
അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേര് മാറ്റി താലിബാൻ. ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാണ് പുതിയ പേര്. താലിബാൻ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം താലിബാൻ അധികാരം പിടിച്ചതോടെ അഫ്്ഗാനിസ്ഥാനിൽ നിന്നുള്ള പലായനം തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് തീവ്രവാദികളെ ഭയന്ന് രാജ്യം വിട്ടോടുന്നത്. കാബൂൾ വിമാനത്താവളത്തിൽ ആയിരക്കണക്കിനാളുകളാണ് വിമാനങ്ങളിൽ കയറിപ്പറുന്നതിനായി തമ്പടിച്ചിരിക്കുന്നത്.
അതേസമയം വിവിധ രാജ്യങ്ങൾ കാബൂളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ താലിബാൻ കടന്നിട്ടില്ലെങ്കിലും ഇവിടേക്കുള്ള വഴികളെല്ലാം തീവ്രവാദികൾ അടച്ചിട്ടുണ്ട്.