കാബൂളിലേക്ക് അടിയന്തര വിമാന സർവീസ്; എയർ ഇന്ത്യ വിമാനം 12.30ന് പുറപ്പെടും
താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അടിയന്തരമായി വിമാനം അയക്കും. ഉച്ചയ്ക്ക് 12.30നാണ് എയർ ഇന്ത്യ വിമാനം കാബൂളിലേക്ക് പുറപ്പെടുക. കാബൂൾ-ഡൽഹി അടിയന്തര യാത്രക്ക് തയ്യാറെടുക്കാൻ ജീവനക്കാർ എയർ ഇന്ത്യ നിർദേശം നൽകി
രാജ്യം വിടാനായി എത്തുന്നവരുടെ തിക്കും തിരക്കുമാണ് കാബൂൾ വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്. വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായും നിരവധി പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.
ഇന്നലെ രാത്രിയോടെയാണ് കാബൂൾ താലിബാൻ കീഴടക്കിയത്. പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും ചെയ്തിരുന്നു.