നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചു
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു
ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി മുമ്പ് നൽകിയിരുന്ന നിർദേശം. എന്നാൽ കൊവിഡ് സാഹചര്യം കാരണം കോടതി നടപടികൾ ഏറെക്കാലം തടസ്സപ്പെട്ടെന്നും ഇതിനാൽ സമയം നീട്ടി അനുവദിക്കണമെന്നും സമയം നീട്ടി നൽകണമെന്നുമായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ആവശ്യപ്പെട്ടത്.