Saturday, April 12, 2025
Sports

മെസ്സി പി എസ് ജിയിലേക്കെന്ന് സൂചന; ഫുട്‌ബോൾ ലോകത്ത് ചൂടേറിയ ചർച്ച

ഫുട്‌ബോൾ സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്കെന്ന് സൂചന. ക്ലബ് ഉടമയും ഖത്തർ രാജകുമാരനുമായ നാൽ അൽ ഖെലാഫിയുടെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയെ ഉദ്ധരിച്ചാണ് വാർത്തകൾ വരുന്നത്. ഇന്ന് പുലർച്ചെ ഖാലിദ് ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

നേരത്തെ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മെസ്സിയെ നോട്ടമിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള മുമ്പ് ബാഴ്‌സയുടെയും പരിശീലകനായിരുന്നു. മെസ്സിയുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഇതെല്ലാം വെച്ചാണ് മെസ്സി സിറ്റിയിലേക്ക് പോകുമെന്ന വാർത്തകൾ വന്നത്. എന്നാൽ സിറ്റി ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരുന്നു

നിലവിൽ പി എസ് ജിയുമായി കേൾക്കുന്ന വാർത്തകൾ ഒരുപരിധി വരെ ഉറപ്പിക്കാമെന്നാണ് ഫുട്‌ബോൾ ലോകം പറയുന്നത്. 2023 വരെ രണ്ട് വർഷത്തെ കരാറിനാണ് മെസ്സിയും പി എസ് ജിയും ധാരണയായിരിക്കുന്നതെന്നാണ് വിവരം.

പി എസ് ജിയിലെത്തുകയാണെങ്കിൽ മെസ്സി-നെയ്മർ കോംബോ കൂട്ടുകെട്ട് കാണാനാകും. അതേസമയം കെയ്‌ലിൻ എംബാപ്പെ ക്ലബ് വിട്ടേക്കും. അർജന്റീനൻ താരമായ എയ്ഞ്ചൽ ഡി മരിയയും പി എസ് ജിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *