Tuesday, April 15, 2025
Top News

സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കൽപ്പമാണ് ഇന്ന് ദേശീയതലത്തിൽ മുദ്രവാക്യമായിരിക്കുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാൻ കഴിഞ്ഞുവെന്ന് പരിശോധിക്കണം.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുക്കണം. ജനങ്ങൾക്കിടയിലെ അന്തരം ഇല്ലാതാക്കാൻ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി കാലത്ത് ജീവന് സംരക്ഷണം നൽകുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തിൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *