Sunday, April 13, 2025
Top News

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; സ്ത്രീയടക്കം എട്ട് പേർ പിടിയിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ സ്ത്രീയടക്കം എട്ട് പേർ പിടിയിലായി. ഇവരിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് കാറുകളും പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് പേർ വധക്കേസ് പ്രതികളാണ്

രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. ഗൾഫിൽ ഒന്നിച്ച് ജോലി ചെയ്തവരാണ് പ്രതികൾ. നാല് പേർ മയക്കുമരുന്ന് വാങ്ങുന്നതിനും നാല് പേർ വിൽക്കുന്നതിനുമായാണ് ഹോട്ടലിൽ ഒത്തുകൂടിയത്. കൊല്ലത്ത് നിന്നുള്ള സ്ത്രീയടക്കം നാല് പേരാണ് വാങ്ങാനെത്തിയവർ.

കൊല്ലം സ്വദേശിനി തസ്‌നിയെ നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഹോട്ടലിൽ എത്തിയത്. എറണാകുളം സ്വദേശി റിച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദാലി, കണ്ണൂർ സ്വദേശി സൽമാൻ പി, കൊല്ലം സ്വദേശി ഷിബു, കൊല്ലം സ്വദേശി ജുബൈർ, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ

Leave a Reply

Your email address will not be published. Required fields are marked *