ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റി ചെയർമാനായി അഹമ്മദ് ദേവർകോവിൽ
ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിട്ടു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം
2022 മാർച്ച് 31ന് മുമ്പ് പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്നതിനായി അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനായി ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിലാണ് കമ്മിറ്റി ചെയർമാൻ. കെ എസ് ഫക്രൂദ്ദീൻ, ഡോ. എ എ അമീൻ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ, ബി ഹംസ ഹാജി, എം എം മാഹിൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ