ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു
ന്യൂഡെൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദർശിക്കാനിരുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഫെബ്രുവരിയിലാകും അദ്ദേഹം യുഎഇ സന്ദർശിക്കുക. യാത്രാ തിയതി അധികൃതർ പിന്നീട് അറിയിക്കും.
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യ പവലിയൻ ഉൾപ്പെടെ സന്ദർശിക്കന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ- യുഎഇ സൗജന്യ വ്യാപാര കരാർ ഒപ്പിടൽ എന്നിവയും യാത്രാ ലക്ഷ്യമാണ്.