കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്താനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം ഭാര്യയോട് ചോദിച്ചറിയും
അതേസമയം പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരുന്നത്. നടപടികൾ പൂർത്തിയാക്കി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ടിപി കേസിലെ പ്രതികൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് സംബന്ധിച്ചും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.