ഛത്തിസ്ഗഢീൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു
ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. 168 ബറ്റാലിയൻ അസി. കമാൻഡന്റ് എസ് ബി ടിർക്കി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലിൽ പരുക്കേറ്റു.
ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിമാപൂർ-പുത്കൽ മേഖലയിലാണ് വെടിവെപ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.