റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്
ചത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു.
രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം ഉണ്ടായത്. ഇഗ്നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്നാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടക്കുമ്പോൾ ജാർസുഗുഡയിൽ നിന്ന് ജമ്മു താവിയിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുന്നുണ്ടയായിരുന്നു.