വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ..
ഭാരം കുറക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു…
പിസ, ബർഗർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്.
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ഉപേക്ഷിക്കുക. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്.
സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്.
ചീസിൽ ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
ഇടവിട്ട് ചായയും കാപ്പിയും കുടിക്കുന്ന ശീലം പലർക്കുമുണ്ട്. പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടാൻ കാരണമാകും.