വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ; ഏതാണ് മികച്ചത്
രണ്ട് ബില്ല്യൺ പ്രതിമാസ ആക്റ്റിവ് യൂസേഴ്സ് ഉള്ള വാട്‍സാപ്പ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പ്. ടെലിഗ്രാമിന് 400 മില്ല്യണും സിഗ്നലിന് പത്ത് മുതൽ ഇരുപത് മില്ല്യൺ വരെ യൂസേഴ്സ് ഉണ്ട്. വാട്സാപ്പിന്റെ വലിപ്പം ഈ കണക്കിൽ നിന്ന് തന്നെ വ്യക്തമാണ്. എന്നിരുന്നാലും ഈ മൂന്ന് ആപ്പുകളുടേയും സവിശേഷതകൾ താരതമ്യം ചെയ്ത് നോക്കാം.
നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സവിശേഷതകളും വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. 256 അംഗങ്ങളെ ഉൾക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകൾ, ഒരേ സമയം ഒന്നിലധികം കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയാണ് വാട്സാപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. മാത്രമല്ല എട്ട് ഉപയോക്തക്കളുമായുള്ള ഗ്രൂപ്പ് കോൾ നടത്താനും വാട്സ് ആപ്പിലൂടെ സാധിക്കും. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായ ഒരു സ്റ്റാറ്റസ് സവിശേഷതയും വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു.
എല്ലാത്തരം ഫയലുകളും ഡോക്യുമെൻ്റുകളും ഷെയർ ചെയ്യാൻ വാട്ട്‌സ്ആപ്പ് അനുവദിക്കുന്നു. എന്നാൽ അവ പാലിക്കാൻ ഫയൽ വലുപ്പ പരിധികളുണ്ട്. ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ എന്നിവയ്‌ക്ക് 16 എംബി ആണ് പരിധി. എന്നിരുന്നാലും, ഡോക്യുമെൻ്റുകൾ 100 MB വരെ ആകാം.
ലൈവ് ലൊക്കേഷൻ കോണ്ടാക്ടിലുള്ളവർക്ക് പങ്കുവെക്കാനാവുന്ന മറ്റൊരു സവിശേഷതയും വാട്സാപ്പിനുണ്ട്.