രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു
ഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21ലേക്കാണ് വാക്‌സിനേഷന്‍ മാറ്റി വച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതിനാലാണ് വാക്‌സിനേഷന്‍ മാറ്റിവയ്ച്ചത്. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്.
വാക്സിന്‍റെ പാക്കിംഗ് സങ്കീര്‍ണമായി നിൽക്കുകയാണ്. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.