Tuesday, April 15, 2025
Top News

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാനാരംഭിച്ച് സൗദി

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാന്‍ തീരുമാനിച്ച് വിദേശകാര്യ മന്ത്രാലയം. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസകളാണ് പുതുക്കി നല്‍കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റിങ് വിസകള്‍ ഒരു ഫീസും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലത്തിന്റെയും സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.

ഇതോടെ യാത്രാ നിരോധനത്തെ തുടര്‍ന്ന് ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ് വിസകള്‍ അതതു രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ക്ക് പുതുക്കാനാകും. രാജ്യത്തിന് പുറത്തുള്ള സന്ദര്‍ശകര്‍ക്ക് സേവനത്തിന്റെ പ്രയോജനം ലഭിക്കാനും വിസ കാലാവധി

Leave a Reply

Your email address will not be published. Required fields are marked *