Thursday, January 9, 2025
Top News

24 മണിക്കൂറിനിടെ 9765 പേർക്ക് കൂടി കൊവിഡ്; 477 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9765 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 3 46 06,541 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം 477 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ 4 69,724 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നത്തെ കണക്കുകളിൽ ബാക്ക്‌ലോഗ് കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കേസുകൾ ഇന്നലത്തെ കണക്കിനേക്കാൾ 9 ശതമാനം കൂടുതലാണ്.

നിലവിൽ 99,763 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം അണുബാധയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സജീവ കേസുകൾ. നിലവിൽ, ഇത് 0.29 ശതമാനമാണ്, ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *