24 മണിക്കൂറിനിടെ 40,715 പേർക്ക് കൊവിഡ്; 199 പേർ കൂടി മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ കൂടുതലാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,16,86,796 ആയി
199 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. 1,60,166 പേരാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 29,785 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ 3,45,377 പേരാണ് ചികിത്സയിൽ കഴിയുന്നത്
രാജ്യത്ത് ഇതിനോടകം 4,84,94,594 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.