മോന്റെ നാക്ക് പൊന്നായിരിക്കട്ടെ; മരക്കാർ 500 കോടിയെത്തുമോ എന്ന ചോദ്യത്തിന് മോഹൻലാൽ
മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. മോഹൻലാലും കുടുംബവും ഇന്നലെ രാത്രി 12 മണിക്കുള്ള ആദ്യ ഷോ കാണാൻ എറണാകുളം സരിത തീയറ്ററിലെത്തിയിരുന്നു.
റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിംഗിലൂടെ നൂറ് കോടി കടന്ന ചിത്രമാണ് മരക്കാർ. ചിത്രം അഞ്ഞൂറ് കോടിയിൽ എത്തുമോയെന്ന ചോദ്യത്തിന് മോന്റെ നാക്ക് പൊന്നായിരിക്കട്ടെ എന്ന മറുപടിയാണ് മോഹൻലാൽ നൽകിയത്. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റമായിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് അങ്ങനെ സാധിക്കട്ടെ എന്നായിരുന്നു താരത്തിന്റെ മറുപടി