Friday, January 3, 2025
Sports

രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു; സ്വാഗതം ചെയ്ത് താരങ്ങള്‍

മെല്‍ബണ്‍: ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ മെല്‍ബണില്‍ എത്തി ടീമിനൊപ്പം ചേര്‍ന്നു.രോഹിത്തിനെ ഇന്ത്യന്‍ ടീം സ്വീകരിക്കുന്ന വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലാത്ത രോഹിത്ത് ഫിറ്റ്‌നെസ് തെളിയിച്ചതിന് ശേഷമാണ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്.തുടര്‍ന്ന് താരം രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ആണ് പൂര്‍ത്തിയാക്കിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മ കളിക്കും. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രോഹിത്തിനെ സ്വീകരിച്ചു. പൃഥ്വി ഷാ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് രോഹിത്തിന് ഹസ്തദാനം നല്‍കി വിശേഷങ്ങള്‍ പങ്കുവച്ചത്. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ, കോച്ച് രവിശാസ്ത്രി എന്നിവരുമായും രോഹിത്ത് വിശേഷങ്ങള്‍ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *