Saturday, January 4, 2025
Sports

ഐ.സി.സി ഏകദിന റാങ്കിംഗ് ; ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ

ഏറ്റവും പുതിയ ഐ.സി.സി ഏകദിന റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒന്നാമതുള്ള കോഹ് ലിയ്ക്ക് 871 റേറ്റിംഗ് പോയിന്റുള്ളപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 835 റേറ്റിംഗ് പോയിന്റാണുള്ളത്.

ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസാമാണ്. 829 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. ന്യൂസിലന്‍ഡിന്റെ റോസ് ടെയ് ലര്‍ (818), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് (790), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (789), ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (767), ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (765), ഇംഗ്ലണ്ട് താരം ജോ റൂട്ട് (759), ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റന്‍ ഡീകോക്ക് (755) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് താരങ്ങള്‍.
ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ന്യൂസിലാന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ഒന്നാമത്. 722 റേറ്റിംഗ് പോയിന്റാണ് ബോള്‍ട്ടിനുള്ളത്. ഇന്ത്യയുടെ ജസ്പ്രീത് ഭുംറയാണ് രണ്ടാം സ്ഥാനത്ത്. 719 റേറ്റിംഗ് പോയിന്റാണ് ഭുംറയ്ക്കുള്ളത്. 701 റേറ്റിംഗ് പോയിന്റുള്ള അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹമാന്‍ മൂന്നാം സ്ഥാനത്തുള്ളത്

ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 301 റേറ്റിംഗ് പോയിന്റോടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. 285 റേറ്റിംഗ് പോയിന്റോടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാന്റെ ഇമാദ് വാസിമാണ് (265) മൂന്നാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരാണ് രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *