അപ്രതീക്ഷിത തീരുമാനവുമായി ഇസുരു ഉദാന; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നുവെന്ന് ഉദാന പ്രതികരിച്ചു
എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉദാന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഉദാനക്ക് എല്ലാ വിധ ആശംസകളും നേർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡും രംഗത്തുവന്നിട്ടുണ്ട്.
ശ്രീലങ്കക്ക് വേണ്ടി വെറും 21 ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും മാത്രമാണ് ഉദാന കളിച്ചിട്ടുള്ളത്. രണ്ട് ഫോർമാറ്റുകളിൽ നിന്നായി 45 വിക്കറ്റുകളും സ്വന്തമാക്കി.