തികഞ്ഞ ചാരിതാർഥ്യത്തോടെ വിട; ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ദക്ഷിണാഫ്രിക്കൻ താരം ഹാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഡുപ്ലെസിസ് പറഞ്ഞു
രാജ്യത്തിന് വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്നത് ഭാഗ്യമാണ്. എന്നാലിപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സമയമായിരിക്കുകയാണ്. ഞാൻ രാജ്യത്തിന് വേണ്ടി 69 ടെസ്റ്റ് കളിക്കുമെന്ന് പതിനഞ്ച് കൊല്ലം മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ വിശ്വാസിക്കുമായിരുന്നില്ല. തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് ടെസ്റ്റിനോട് വിട പറയുന്നത്.
36കാരനായ ഡുപ്ലെസിസ് 4163 റൺസാണ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. 199 ആണ് ഉയർന്ന സ്‌കോർ. അടുത്തിടെ പാക്കിസ്ഥാനെതിരെ നടന്ന പരമ്പരയിലാണ് അവസാനമായി ഡുപ്ലെസിസ് ടെസ്റ്റ് ക്യാപ് അണിഞ്ഞത്. 36 ടെസ്റ്റുകളിൽ രാജ്യത്തെ അദ്ദേഹം നയിക്കുകയും ചെയ്തിട്ടുണ്ട്.