Saturday, April 12, 2025
National

പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു; പ്രഖ്യാപനം ട്വിറ്ററിലൂടെ

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ട്വിറ്റർ വഴിയാണ് വിരമിക്കൽ തീരുമാനം പാർഥിവ് അറിയിച്ചത്. 19ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറിയ താരം 35ാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യക്കായി 25 ടെസ്റ്റും 39 ഏകദിനങ്ങളും 2 ടി20യും കളിച്ചിട്ടുണ്ട്. 25 ടെസ്റ്റിൽ നിന്നായി 934 റൺസും ഏകദിനത്തിൽ 736 റൺസും ടി20യിൽ 36 റൺസും നേടിയിട്ടുണ്ട്. 2002ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. 2018ലാണ് ദേശീയ കുപ്പായത്തിൽ അവസാനം കളിച്ചത്.

ഐപിഎല്ലിൽ നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമാണ്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 27 സെഞ്ച്വറി ഉൾപ്പെടെ 11,240 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *