Tuesday, January 7, 2025
World

അഫ്ഗാനിലെ യു എൻ ഓഫീസിന് നേരെ താലിബാൻ ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

 

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാൻ ആക്രമണം. സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേർക്ക് നടത്തിയ ആക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ സംഭവത്തിൽ ഇതുവരെയും താലിബാൻ പ്രതികരിച്ചിട്ടില്ല.

ഐക്യരാഷ്ട്ര സഭയ്‌ക്കെതിരായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *