Saturday, October 19, 2024
Sports

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ; യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം

 

ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ തന്നെ മിന്നും പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവെച്ചത്.

ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് നീരജ് ചോപ്ര മറികടന്നു. 86.65 മീറ്ററാണ് താരം എറിഞ്ഞത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരവും നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവാണ് നീരജ്.

Leave a Reply

Your email address will not be published.