സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ; രാത്രി യാത്ര അത്യാവശ്യങ്ങൾക്ക് മാത്രമാക്കും
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാകും രാത്രി യാത്ര അനുവദിക്കുക.
കടയുടമകളുടെ യോഗം പോലീസ് ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്. പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് യോഗം ചേരുന്നത്. വാർഡുകളിലെ ലോക്ക് ഡൗൺ ജനസംഖ്യാനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ നടപ്പാക്കും. ബുധനാഴ്ച വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യോഗവും ചേരുന്നുണ്ട്.