Sunday, January 5, 2025
Sports

ബാഡ്മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെ 21-15, 21-13 സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസിന് ജയം.എലിമിനേഷന്‍ റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരത്തെ 6-5നാണ് താരം പരാജയപ്പെടുത്തിയത്.

ബോക്‌സിങില്‍ പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കടന്നു.

Leave a Reply

Your email address will not be published. Required fields are marked *