ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.