ലോകകപ്പ് യോഗ്യത; ബ്രസീലിനും ഉറുഗ്വെയ്ക്കും ജയം
സാവോപോളോ: 2022 ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ജയം. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒരു ഗോളിനാണ് വെനിസ്വേലയ്‌ക്കെതിരേ ബ്രസീലിന്റെ ജയം.67ാം മിനിറ്റില്‍ ഫിര്‍മിനോയാണ് മഞ്ഞപ്പടയുടെ ഏക ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ ഇന്ന് ബ്രസീലിനായി ഇറങ്ങിയിട്ടില്ല.
മറ്റ് മല്‍സരങ്ങളില്‍ ഉറുഗ്വെ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. എഡിസണ്‍ കവാനി, ലൂയിസ് സുവാരസ്, ഡാര്‍വിന്‍ ന്യൂനസ് എന്നിവരാണ് ഉറുഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തവര്‍. ചിലി പെറുവിനെ 2-0ത്തിനും തോല്‍പ്പിച്ചു. ചിലിക്ക് വേണ്ടി ആര്‍ുതുര്‍ വിദാല്‍ ഇരട്ട ഗോള്‍ നേടി.