Tuesday, January 7, 2025
Sports

ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ കെസ്‌നിയാ പൊളികാര്‍പ്പോവയെ 21-7, 21-10 എന്ന സെറ്റിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.വനിതാ സിംഗിള്‍സില്‍ സ്‌പെയിനിന്റെ സോറിബ്‌സിനോട് 6-4, 6-3നാണ് താരം തോറ്റത്.

റോവിങില്‍ ഇന്ത്യ സഖ്യം സെമി ഫൈനലില്‍ പ്രവേശിച്ചു. അര്‍ജ്ജുന്‍ ലാല്‍ ജാറ്റ്, അരവിന്ദ് സിങ് എന്നിവര്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് സെമിയിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *