കോഹ്ലിയും-ധോണിയും തമ്മിലുള്ള അങ്കം: ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോമി ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം
സീസണിൽ കളിച്ച നാല് കളികളും ജയിച്ച് തകർപ്പൻ ഫോമിലാണ് ബാംഗ്ലൂർ. പോയിന്റ് ടേബിളിൽ ഒന്നാമതാണ് അവർ. മൂന്ന് ജയമുള്ള ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ശക്തമായ ബാറ്റിംഗ്, ബൗളിംഗ് നിരയാണ് ഇരു ടീമുകളുടെയും ശക്തി.
ചെന്നൈ ടീം: ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക് വാദ്, സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കരൺ, ഡ്വെയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ, ദീപക് ചാഹർ
ബാംഗ്ലൂർ ടീം: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ഗ്ലെൻ മാക്‌സ് വെൽ, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ഡാൻ ക്രിസ്റ്റ്യൻ, കെയ്ൽ ജമീസൺ, ഹർഷൽ പട്ടേൽ, നവ്ദീപ് സൈനി, യുസ് വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്