ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ലോർഡ്‌സിൽ വൻ വിജയം നേടിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്. തുടർച്ചയായ എട്ട് മത്സരങ്ങൾക്ക് ശേഷമാണ് കോഹ്ലിക്ക് ടോസ് ലഭിക്കുന്നത്.
ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഡേവിഡ് മലാനും ക്രെയ്ഗ് ഓവർടണും ടീമിലെത്തി. പേസ് ബൗളർ മാർക്ക് വുഡ് പരുക്കിനെ തുടർന്ന് മൂന്നാം ടെസ്റ്റിൽ കളിക്കുന്നില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.