പാലക്കാട് കുതിരയോട്ടം: 18 കമ്മിറ്റിക്കാരും 16 കുതിരക്കാരും അറസ്റ്റിൽ
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പാലക്കാട് ചിറ്റൂർ പോലീസ് അറിയിച്ചു
കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന ശനിയാഴ്ചയാണ് ഇതെല്ലാം ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ചത്. രാവിലെ ഏഴര മുതൽ എട്ടര വരെയായിരുന്നു കുതിരയോട്ടം. നൂറുകണക്കിനാളുകൾ ഇത് കാണാനായി തടിച്ചുകൂടുകയും ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.