Thursday, January 9, 2025
Sports

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും ഹർഭജൻ കളിച്ചിട്ടുണ്ട്

23 വർഷത്തെ കരിയർ അവിസ്മരണീയമാക്കി തന്നെ എല്ലാവർക്കും നന്ദി പറയുന്നതായി ഹർഭജൻ ട്വീറ്റ് ചെയ്തു. 103 ടെസ്റ്റുകളിൽ നിന്നായി 417 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി20കളിൽ നിന്ന് 25 വിക്കറ്റുകളും നേടി

ഐപിഎല്ലിൽ 163 മത്സരങ്ങൾ വിവിധ ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 150 വിക്കറ്റുകളും സ്വന്തമാക്കി. 1998ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഹർഭജന്റെ അരങ്ങേറ്റം. 2015ലാണ് അവസാന ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചത്.
 

Leave a Reply

Your email address will not be published. Required fields are marked *