മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ഇനി നരേന്ദ്രമോദിയുടെ പേരിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി നരേന്ദ്രമോദി സ്‌റ്റേഡിയം എന്നറിയപ്പെടും. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് തുറന്ന് നൽകിയത്.
അമിത് ഷാ, കായികമന്ത്രി കിരൺ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയമെന്നായിരുന്നു സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.
സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പിന്നീട് പുതുക്കിപ്പണിതപ്പോൾ സർദാർ പട്ടേൽ സ്റ്റേഡിയമാണ്. തുടർന്നാണ് ഇന്ന് നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പേര് നൽകിയത്