കൊവിഡ് വ്യാപനം: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘം എത്തും
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ ഉന്നത തല സംഘത്തെ അയക്കും. ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറ തലത്തിലെ ഓഫീസർമാരാണ് മൂന്ന് മൾട്ടി ഡിസിപ്ലിനറി ടീമുകൾക്ക് നേതൃത്വം നൽകുന്നത്
മഹാരാഷ്ട്ര, കേരളം, ഛത്തിസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുന്നത്. സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് കേസ് വർധനവിന്റെ കാര്യം ഇവർ അന്വേഷിക്കും. ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും
കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദർശിക്കുന്നതിനുള്ള സമയം അനുവദിച്ച് നൽകാനും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ആർടിപിസിആർ ടെസ്റ്റുകൾ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.