അർധ സെഞ്ച്വറി നേടിയ ക്രൗലിയും പുറത്ത്; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം
അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകർച്ച. 80 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്.
സ്‌കോർ 2ൽ എത്തിയപ്പോൾ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഡോം സിബ്ലിയെ ഇഷാന്താണ് പുറത്താക്കിയത്. സ്‌കോർ 27ൽ ജോണി ബെയിർസ്‌റ്റോ പൂജ്യത്തിന് പുറത്തായി. സ്‌കോർ 74ൽ 17 റൺസെടുത്ത ജോ റൂട്ടും സ്‌കോർ 80ൽ സാക്ക് ക്രൗലിയും വീണു
84 പന്തിൽ 10 ഫോറടക്കം 53 റൺസാണ് ക്രൗലി എടുത്തത്. നിലവിൽ ആറ് റൺസുമായി ബെൻ സ്‌റ്റോക്‌സും റൺസൊന്നുമെടുക്കാതെ ഒലി പോപുമാണ് ക്രീസിൽ. ്അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി