Wednesday, January 8, 2025
Kerala

ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ: നേട്ടം ന്യൂസീലാൻഡ് പ്രധാനമന്ത്രിയെ മറികടന്ന്

ലണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരിൽ ഒന്നാം സ്ഥാനത്ത് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്ത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേനെ പിന്തള്ളിയാണ് മന്ത്രിയുടെ നേട്ടം. കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനനിർണയം. നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ച വച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ്, ബംഗ്ലാദേശിന് പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിർമിച്ച മറിനാ തപസ്വം തുടങ്ങിയവരും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *