Friday, April 18, 2025
Sports

ഇറാൻ ദേശീയ വനിത ടീം സ്ട്രൈക്കർ ഹജർ ദബാഗി ഗോകുലത്തിൽ

ഇറാൻ ദേശീയ വനിത ടീം സ്‌ട്രൈക്കർ ഹജർ ദബാഗി ഇനി ഗോകുലം കേരള എഫ്.സിക്കായി ബൂട്ട് കെട്ടും. ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനുമായുള്ള എസ്ഫഹാനുമായുള്ള അഞ്ചു വർഷത്തെ മികച്ച സേവനത്തിനു ശേഷമാണ് താരം ഗോകുലത്തിൽ ചേരുന്നത്.അഞ്ച് വർഷത്തെക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

”ദബാഗി ഇനി മുതൽ ഒരു ‘മലബാറി’യാണ്. ടീമിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായി ഇറാനിയൻ ഗോൾ സ്‌കോറർ ഹാജർ ദബാഗിയുമായി ഞങ്ങൾ കരാർ ഒപ്പിട്ടിരിക്കുന്നു. ഇറാനിയൻ ലീഗിൽ നൂറിലേറെ ഗോൾ സ്‌കോർ ചെയ്ത ഇവരെ സ്വാഗതം ചെയ്യുന്നു”- എക്‌സിൽ ഗോകുലം കേരള ഈ കുറിപ്പോടെ താരം ടീമിലെത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇറാനിയൻ ലീഗിൽ നൂറിലധികം ഗോളുകൾ നേടിയ ദബാഗിയുടെ ആദ്യ വിദേശ ക്ലബാണ് ഗോകുലം. സെക്കൻഡ് സ്‌ട്രൈക്കർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ റോളുകളിൽ മികവു പുലർത്താനും ദബാഗിക്ക് കഴിയും. ദേശീയ ടീമിനായി 60 മത്സരങ്ങളിൽനിന്ന് 24 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *