Thursday, January 23, 2025
Sports

പരമ്പര ഉറപ്പിക്കാൻ ഇന്ത്യ; അയർലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്

ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മഴ വില്ലനായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ആതിഥേയരെ രണ്ട് റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. രാത്രി 7.30 മുതൽ ഡബ്ലിനിലാണ് രണ്ടാം ടി20 മത്സരം.

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ബുംറയുടെ ഉജ്ജ്വല തിരിച്ചുവരവ് ടീം ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അയർലൻഡ് പരമ്പരയിലൂടെ രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്തിയ ബുംറ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബൗളിംഗ് അച്ചടക്കമുള്ളതോടെ പന്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റ്‌ ചെയ്ത ഇന്ത്യ 6.5 ഓവറില്‍ രണ്ടിന്‌ 47 റണ്ണെന്നു നില്‍ക്കേ മഴയെത്തി. കളി തടസപ്പെട്ടതോടെ ഡക്ക്‌വര്‍ത്ത്‌/ലൂയിസ്‌ മഴ നിയമപ്രകാരമാണു വിജയിയെ നിശ്ചയിച്ചത്‌. ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അതേസമയം ഇന്നത്തെ മത്സരം ജയിച്ച് ശക്തമായി തിരിച്ചുവരുകയാണ് അയർലൻഡിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *