വീണ ഐജിഎസ്ടി കൊടുത്തെന്ന് തെളിയിച്ചാല്‍ മാത്യൂ കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? എകെ ബാലന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച മാത്യു കുഴല്‍നാടനെതിരെ സിപിഎം നേതാവ് എകെ ബാലന്‍. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകുമോ എന്ന് എകെ ബാലന്‍ ചോദിച്ചു.
ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങള്‍ എന്തിനുവേണ്ടിയാണ് മാത്യു കുഴല്‍നാടന്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ആദായനികുതി വകുപ്പ് മതിയായ നികുതി അടച്ചില്ലെന്ന് പറഞ്ഞ് നോട്ടിസ് അയച്ചോയെന്നും എന്ന് ജിഎസ്ടി പറഞ്ഞോയെന്നും ചോദിച്ച എകെ ബാലന്‍ വായില്‍ തോന്നിയതാണ് മാത്യു കുഴല്‍നാടന്‍ വിളിച്ചുകൂവുന്നതെന്ന് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.