Sunday, April 13, 2025
Sports

ടി20 ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

ടി20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ആദ്യ സന്നാഹ മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

ഒക്ടോബർ 23ന് സൂപ്പർ-12ൽ പാകിസ്താനെ നേരിടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്. കിവീസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ചില സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചേക്കും. സൂര്യയുടെ സ്ഥാനത്ത് ദീപക് ഹൂഡയ്‌ക്കോ ഋഷഭ് പന്തിനോ കളിക്കാൻ അവസരം ലഭിക്കും. അടുത്തിടെ പന്തിന് കാലിന് പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലൻഡിനെ തോൽപിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. അതേ സമയം കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ടീമിനെ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. വിജയ വഴിയിൽ തിരിച്ചെത്താൻ മികച്ച പ്ലെയിംഗ് ഇലവനെ ഇന്നിറക്കും എന്നതിൽ സംശയമില്ല. വില്യംസണിന്റെ നേതൃത്വത്തിൽ ടീം കഴിഞ്ഞ തവണ ടി20 ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *