ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു
സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം 20ന് വൈകിട്ട് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
മലയാള ഭാഷാ പരിണാമവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് ഡോ.സ്‌കറിയ സക്കറിയ. ചങ്ങനാശേരി എസ്ബി കോളജിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.