Saturday, October 19, 2024
Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബെംഗളുരു എഫ്.സി തങ്ങളുടെ ആറാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബെംഗളുരു എഫ്.സി തങ്ങളുടെ ആറാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായ ഈ മൂന്നാം ജയത്തോടെ ബെംഗളുരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ ഒരു കളിയും ജയിക്കാന്‍ കഴിയാത്ത ഒഡീഷ അഞ്ചാം തോല്‍വിയോടെ 10ാം സ്ഥാനത്തു തുടര്‍ന്നു.
ബെംഗളുരുവിനു വേണ്ടി സുനില്‍ ഛെത്രി (31) ക്ലെയ്്റ്റണ്‍ സില്‍വ (79) എന്നിവരും ഒഡീഷയുടെ ഏക ഗോള്‍ സ്റ്റീവന്‍ ടെയ്‌ലറും (71) നേടി.
കടലാസില്‍ എതിരാളികളേക്കാള്‍ പതിന്മടങ്ങ് മുന്‍തൂക്കം ലഭിച്ചിരുന്ന ബെംഗഌരുവിനു ആദ്യം ലഭിച്ച സുവര്‍ണാവസരം 21ാം മിനിറ്റിലെ കൂട്ടപ്പൊരിച്ചിലിലാണ്. ആശിഖ് കുുരുണിയന്‍ ഇടത്തെ ഫഌഗ് കോര്‍ണറില്‍ നിന്നും ബോക്‌സിനു പാരലല്‍ ആയി നല്‍കിയ പാസില്‍ സുനില്‍ ഛെത്രി, ക്രിസ്റ്റിയന്‍ ഒപ്‌സെത്ത്, എന്നിവര്‍ക്ക് ബോക്‌സിനകത്ത് കാലില്‍ കിട്ടിയ പന്ത് ലക്ഷ്യത്തിലേക്കു പായിക്കാനായില്ല. കൂട്ടപ്പൊരിച്ചിലില്‍ ബെംഗഌരു അവസരം തുലച്ചു.
39ാം മിനിറ്റിലാണ് ബെംഗഌരു ആദ്യ ഗോള്‍ നേടുന്നത്. .ഇത്തവണ വലത്തെ വിംഗില്‍ നിന്നും ഹര്‍മന്‍ജോത് കാബ്രയുടെ ലോങ് പാസില്‍ രണ്ടാം പോസ്റ്റില്‍ എത്തിയ സുനില്‍ ഛെത്രി ഹെഡ്ഡറിലൂടെ പന്ത് വലയിലേക്കു തിരിച്ചുവിട്ടു (10). സുനില്‍ ഛെത്രിയുടെ ഐ.എസ്.എല്ലിലെ 50ാം ഗോള്‍. ഐ.എസ്.എല്ലില്‍ ഒരു ഇന്ത്യന്‍ കളിക്കാരന്റെ ആദ്യ അര്‍ധ സെഞ്ചുറി ഗോള്‍ വര്‍ഷം എന്ന റെക്കോര്‍ഡും ഇതോടെ ഛെത്രിയുടെ പേരില്‍ കുറിച്ചു.
രണ്ടാം പകുതിയുടെ 71ാം മിനിറ്റില്‍ ഒഡീഷ ബെംഗളുരുവിനെതിരെ ഗോള്‍ മടക്കി. ജെറി മാവിഹ്ിമിങ്താങയുടെ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നുള്ള നെടുനീളന്‍ ഫ്രീ കിക്ക് ബോക്‌സിലേക്ക്. കൃത്യമായ സമയത്ത് എത്തിയ ഒഡീഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറിനു കാല്‍ കൊണ്ടു കോരിയിടുകയേ വേണ്ടിവന്നുള്ള.(11). ടെയ്‌ലറിന്റെ ഐ.എസ്് എല്ലിലെ ആദ്യ ഗോള്‍.
ഒഡീഷ ഗോള്‍ മടക്കിയതോടെ ബെംഗഌരു കളിയുടെ ഗതി മാറ്റി. പൊസിഷന്‍ ഫുട്‌ബോളില്‍ അവസരങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ബെംഗളുരു 79ാം മിനിറ്റില്‍ ലക്ഷ്യത്തിലെത്തി. ഉദാന്ത സിംഗിന്റെ ഹെഡ്ഡര്‍ ഡെഷോം ബ്രൗണിലേക്കും തുടര്‍ന്നു ക്ലെയ്റ്റണ്‍ സില്‍വയിലേക്കും. ഒഡീഷ ഗോളി അര്‍ഷദീപ് സിംഗിനു പന്തിന്റെ ഗതി മനസിലാക്കിയെടുക്കുന്നതിനു മുന്‍പ്് തന്നെ ക്ലെയ്റ്റണ്‍ അഗസ്‌റ്റോ സില്‍വ പന്ത് വലയിലാക്കി. ക്ലെയ്റ്റന്റെ ഈ സീസണിലെ മൂന്നാം ഗോള്‍. വിജയഗോള്‍ സമ്മാനിച്ച ക്ലെയ്റ്റണ്‍ കളിയിലെ താരവും കൂടിയായി

Leave a Reply

Your email address will not be published.