ഐ എസ് എല്‍; വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; ഗോള്‍ മഴ പെയ്യിച്ച് ബെംഗളുരു
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയമില്ലാതെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. മലയാളി താരം കെ പി രാഹുല്‍ 17ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. കേരളത്തിന്റെ രണ്ടാം ഗോള്‍ ജോര്‍ഡന്‍ മുറേയുടെ വക 61ാം മിനിറ്റിലായിരുന്നു. കെയ്റ്റണ്‍ സില്‍വ(29), എറിക്ക് പാര്‍ത്താലു (51), ഡിമാസ് ഡെല്‍ഗാഡോ (53), സുനില്‍ ഛേത്രി (65) എന്നിവരാണ് ബെംഗളുരുവിന്റെ സ്‌കോറര്‍മാര്‍. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ബെംഗളുരു നാലാം സ്ഥാനത്തേക്ക് കുതിച്ചു. മികച്ച രീതിയില്‍ ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയെങ്കിലും പിന്നീട് അവരുടെ താളം നഷ്ടപ്പെടുകയായിരുന്നു.