ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്; മിച്ചൽ സ്റ്റാർക്കിന് നാല് വിക്കറ്റ്
ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ഹേസിൽവുഡ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ദിനം ആറിന് 233 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 11 റൺസ് എടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സാഹ, അശ്വിൻ എന്നിവർ രണ്ടാംദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതെ മടങ്ങി.
74 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പൂജാര 43 റൺസും രഹാനെ 42 റൺസുമെടുത്തു. മായങ്ക് 17, വിഹാരി 16, അശ്വിൻ 16 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ. ഒന്നാമിന്നിംഗ്‌സ് ആരംഭിച്ച ഓസീസ് എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസ് എന്ന നിലയിലാണ്