കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ആർ സി ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. സ്‌കോർ 9 ആകുമ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് മാക്‌സ് വെല്ലും ദേവ്ദത്ത് പടിക്കലും ചേർന്ന് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്.
മത്സരം എട്ടോവർ പൂർത്തിയാകുമ്പോൾ ആർ സി പി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. 15 റൺസുമായി ദേവ്ദത്ത് പടിക്കലും 24 പന്തിൽ രണ്ട് സിക്‌സും 5 ഫോറും സഹിതം 42 റൺസുമായി മാക്‌സ് വെല്ലുമാണ് ക്രീസിൽ
വിരാട് കോഹ്ലിയെയാണ് ആദ്യം നഷ്ടപ്പെട്ടത്. അഞ്ച് റൺസെടുത്ത കോഹ്ലിക്ക് പിന്നാലെ രജദ് പട്ടീദാറും പുറത്തായി. ഒരു റൺസിനാണ് രജത് വീണത്.