ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച; രണ്ട് വിക്കറ്റുകൾ വീണു
ചെന്നൈയിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് തകർച്ച. രണ്ട് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. നിലവിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത റോറി ബേൺസാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ ഡാൻ ലോറൻസും വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി
ബേൺസിനെ അശ്വിനും ലോറൻസിനെ ബുമ്രയുമാണ് പുറത്താക്കിയത്. 31 റൺസുമായി സിബിലിയും 11 റൺസുമായി നായകൻ ജോ റൂട്ടുമാണ് ക്രീസിൽ