ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു
കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, മലയാള, ആരോഗ്യ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
പരീക്ഷകൾ മാറ്റിവെക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മറ്റ് സർവകലാശാലകൾ തീരുമാനം അറിയിച്ചിട്ടില്ല. എല്ലാ സർവകലാശാലകളും ഗവർണറുടെ നിർദേശം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.